ബൈക്ക് നീയന്ത്രണം വിട്ട് മൈൽക്കുറ്റിയിൽ ഇടിച്ചു…യുവാവിനു ദാരുണാന്ത്യംകുട്ടനാട്: രാമങ്കരി വേഴപ്രായിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. വേഴപ്രാ ദേവസ്വം ചിറ രാജുവിന്റെയും സിന്ധുവിന്റെയും മകൻ ഉണ്ണിക്കുട്ടൻ (27)ആണ് മരിച്ചത്. ഉച്ചയ്ക്ക് 2.15ന് രാമങ്കരി- ഊരുക്കരി റോഡിൽ വേഴപ്രാ ഇല്ലിക്കത്തറയ്ക്ക് സമീപതാണ് അപകടം. ഊരുക്കരി ഭാഗത്ത് നിന്നു വരികയായിരുന്ന ബൈക്ക് നീയന്ത്രണം വിട്ടു മൈൽക്കുറ്റിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ പാടശേഖരത്തേക്ക് തെറിച്ചു വീണ ഉണ്ണിക്കുട്ടനെ നാട്ടുകാർ ഉടൻ തന്നെ ചങ്ങനാശേരി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. ഇടിയെ തുടർന്നു ബൈക്കിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മൃതദേഹം ചങ്ങനാശേരി താലൂക്ക്ആശുപത്രി മോർച്ചറിയിൽ.

Post a Comment

Previous Post Next Post