ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു മണ്ണും കല്ലും റോഡിൽ നീക്കും ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി കോഴിക്കോട് താമരശ്ശേരി ▪️ നിർത്താതെ പെയ്ത ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു. ചുരത്തിൽ തകരപ്പാടിയ്ക്ക് മുകളിലായാണ് മലയിടിഞ്ഞ് മണ്ണും കല്ലും ദേശീയ പാതയിലേക്ക് പതിച്ചത്. വൈകുന്നേരം ആറരയോടെയാണ് സംഭവം. വാഹന ഗതാഗതത്തിന് തടസമില്ല.


രാത്രി തന്നെ മണ്ണും കല്ലും റോഡിൽ നീക്കും ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി. മഴയിൽ വലിയ വെള്ളച്ചാട്ടങ്ങൾ ചുരത്തിൽ രൂപപെട്ടു.


കോടഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്ക് ശേഷം അതിശക്തമായ മഴ  ലഭിച്ചു.ശക്തമായ മഴയെ തുടർന്ന് അടിവാരം അങ്ങാടിയിൽ വെള്ളം കയറി.


തകരപ്പാടിയ്ക്ക് സമീപം ടിപ്പർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഏറെ നേരം ചുരത്തിൽ ഗതാഗത കുരുക്ക് നേരിട്ടു. വൈകിട്ട് ആറരയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.
Post a Comment

Previous Post Next Post