കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു
കോട്ടയം: കുറുപ്പന്തറയിൽ ബസില്‍ കയറുന്നതിനായി റോഡ് മുറിച്ചു കടക്കുമ്ബോള്‍ അതേ കെ.എസ്.ആര്‍.ടി.സി. ബസിടിച്ചു നഴ്സറി സ്‌കൂള്‍ ഹെല്‍പ്പര്‍ക്ക് ദാരുണാന്ത്യം.


കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് നഴ്സറി സ്‌കൂളിലെ ഹെല്‍പ്പറായ കാഞ്ഞിരത്താനം കിഴക്കേഞാറക്കാട്ടില്‍ ജോസി തോമസ് (54) ആണ് മരിച്ചത്. 


വെള്ളിയാഴ്ച വൈകുന്നേരം നാലോടെ കാഞ്ഞിരത്താനം ജങ്ഷനിലാണ് അപകടം. ഭര്‍ത്താവിനൊപ്പം വീട്ടില്‍ നിന്നും നടന്നുവന്ന ജോസി, ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന കൂട്ടുകാരിയുമായി,

സംസാരിച്ചുനില്‍ക്കുമ്ബോളാണ് വൈക്കം ഭാഗത്തേക്കുള്ള ബസെത്തുന്നത്. 


ഈ സമയം ഭര്‍ത്താവ് തോമസ് റോഡിനപ്പുറം കടന്നിരുന്നു. റോഡിന് മറുവശത്തുണ്ടായിരുന്ന ഭര്‍ത്താവിനൊപ്പം ബസില്‍ കയറുന്നതിനായി ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കുമ്ബോഴാണ് അപകടം. 


കൈ ഉയര്‍ത്തി അടയാളം കാണിച്ച ശേഷമാണ് ജോസി റോഡ് മുറിച്ചു കടന്നതെന്നും എന്നാല്‍ ഡ്രൈവറുടെ ശ്രദ്ധയില്‍ ഇതു പെട്ടില്ലെന്നും പറയുന്നു. 


ബസ് തട്ടി റോഡില്‍ വീണ ജോസിയുടെ തലയിലൂടെ ബസിന്റെ ചക്രങ്ങള്‍ കേറിയിറങ്ങിയതിനെ തുടര്‍ന്ന്  സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍. ഏകമകന്‍ അഖില്‍ തോമസ് (ദുബായ്).


Post a Comment

Previous Post Next Post