കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; കാസര്‍ഗോഡ് അസിസ്റ്റന്‍റ് കളക്ടര്‍ക്കും ഗണ്‍മാനും പരിക്ക്കാസര്‍ഗോഡ്: കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കാസര്‍ഗോഡ് അസിസ്റ്റന്‍റ് കളക്ടര്‍ ചങ്ങനാശേരി സ്വദേശി ദിലീപ് കെ.കൈനിക്കരയ്ക്കും ഗണ്‍മാന്‍ ചെറുവത്തൂര്‍ സ്വദേശി രഞ്ജിത്തിനും പരിക്ക്.

ചെമ്മനാട് സ്കൂളിന് സമീപത്താണ് അപകടം നടന്നത്.


ഇടവഴിയില്‍ നിന്ന് കയറി വന്ന മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാൻ കാര്‍ ഡ്രൈവര്‍ ബ്രേക്കിട്ടപ്പോള്‍ വാഹനം തലകീഴായി മറിയുകയായിരുന്നു.


അപകടത്തില്‍ അസിസ്റ്റന്‍റ് കളക്ടറുടെ നടുവിനും ഇടതു തോളെല്ലിനും പരിക്കേറ്റു. പരിക്കേറ്റവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

Previous Post Next Post