കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്

 


കണ്ണൂർ  പെരിയാരം: നിയന്ത്രണം വിട്ട കാര്‍ ദേശീയ പാത പ്രവൃത്തിക്കായി ഇറക്കി വച്ച കോണ്‍ക്രീറ്റ് സ്ലാബില്‍ ഇടിച്ചു മറിഞ്ഞു

.ഇന്നലെ ഉച്ചയക്ക് 12.30 ഓടെ വിളയാങ്കോട് ദേശീയ പാതയിലായിരുന്നു അപകടം. ഡ്രൈവര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.


പിലാത്തറ ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ഈ സമയത്ത് റോഡില്‍ മറ്റു വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

Post a Comment

Previous Post Next Post