സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; ആറുപേര്‍ക്ക് പരിക്ക്

 


എറണാകുളം   കോതമംഗലം  പെരുമ്ബാവൂര്‍ റോഡില്‍ ഇരുമലപ്പടി കിഴക്കേക്കവലയില്‍ സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച്‌ ആറുപേര്‍ക്ക് പരിക്ക്.

ഇരുവാഹനത്തിലെയും ഡ്രൈവര്‍മാര്‍ക്കും നാല് യാത്രികര്‍ക്കുമാണ് പരിക്ക്. ബസ് യാത്രികരയ ഏതാനും പേര്‍ക്ക് നിസ്സാര പരിക്കുണ്ട്.


കൊമ്ബനാട് തോമ്ബ്രക്കുടിയില്‍ രജനി സാബു (42), ജീവ ബാബു (12), നെല്ലിക്കുഴി പുത്തൻപുര അക്സ് കുര്യാക്കോസ് (16), വടാട്ടുപാറ മംഗലത്ത് ബാദുഷ സലിം (30), വേട്ടാമ്ബാറ പുല്‍പറമ്ബില്‍ സോളി ജോയി (60), വടാട്ടുപാറ മൂഴിയില്‍ എം.എസ്. സനീഷ് എന്നിവരെ മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം. കോതമംഗലം ഭാഗത്തുനിന്നു വന്ന ബസ് വളവ് തിരിയുന്നതിനിടെ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 


ബസിന്റെ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേന കാബിൻ പൊളിച്ച്‌ പുറത്തെടുത്തു. ക്രെയിൻ ഉപയോഗിച്ച്‌ വാഹനങ്ങള്‍ നീക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.


Post a Comment

Previous Post Next Post