അരിക്കുളത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

  

 കോഴിക്കോട് കൊയിലാണ്ടി അരിക്കുളത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്  കുന്നോത്ത് മുക്കിൽ

രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കൊയിലാണ്ടി ഭാഗത്ത് നിന്ന് അരിക്കുളത്തേക്ക്

പോവുകയായിരുന്ന മാരുതി കാറും എതിരെ വന്ന കിയ സെൽറ്റോസ് കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ എയർബാഗ് പുറത്ത് വന്നിട്ടുണ്ട്.

മാരുതി കാറിലുണ്ടായിരുന്ന അരിക്കുളം സ്വദേശി വിജയന് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. നെഞ്ചിന് പരിക്കേറ്റ വിജയനെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.Post a Comment

Previous Post Next Post