തൃശ്ശൂർ ചാവക്കാട് : ദേശീയപാതയില്‍ രണ്ടിടത്തുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച 11ഓടെ മണത്തല കാണംകോട്ട് സ്‌കൂളിനുസമീപം കാറുകള്‍ കൂട്ടിയിടിച്ചും ഉച്ചക്ക് 12.30ഓടെ എടക്കഴിയൂര്‍ ആറാംകല്ലില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചുമാണ് അപകടം
മണത്തലയില്‍ കാറുകള്‍ കൂട്ടിയിടിച്ച് തിരുവത്ര കറുത്തേടത് രഘു (47), പുത്തൻകടപ്പുറം സ്വദേശികളായ തെക്കൻ കോയ (72), കൊട്ടിലിങ്ങല്‍ ജംഷീര്‍ (28), പാലപ്പെട്ടി മുബഷിര്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
എടക്കഴിയൂര്‍ ആറാംകല്ലില്‍ കാറുമായി കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മലപ്പുറം പരപ്പനങ്ങാടി പൂച്ചക്കുന്നക്കല്‍ അബ്ദുല്ലക്കാണ് (34) പരിക്കേറ്റത്. പരിക്കറ്റവരെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവര്‍ത്തകര്‍ ചാവക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രഘുവിനെ വിദഗ്ധ ചികിത്സക്കായി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.