പാലക്കാട് ആനക്കര പറക്കുളം റോഡില്‍ വാഹനാപകടം ചേക്കോട് പളളിക്ക് സമീപം വാഹനാപകടം. ആര്‍ക്കും പരിക്കില്ല.പറക്കുളം ഭാഗത്തേക്ക് വരികയായിരുന്ന സ്കൂള്‍ ബസ്സും ആനക്കര ഭാഗത്തേക്ക് പോകുകയായിരുന്ന അപ്പേ ഗുഡ്സും ആണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഗുഡ്സ് പൂര്‍ണ്ണമായും തകര്‍ന്നു.
ചൊവ്വാഴ്ച്ച കാലത്ത് 8 മണിയോടെയായിരുന്നു അപകടം.