അമിതവേഗത്തില്‍ എത്തിയ കാര്‍ വഴിയോര കച്ചവടക്കാരനെ ഇടിച്ചുതെറിപ്പിച്ചു; തമിഴ്നാട് സ്വദേശി ഗുരുതരാവസ്ഥയില്‍പത്തനംതിട്ട: അമിതവേഗത്തിലെത്തിയ കാര്‍ വഴിയോര കച്ചവടക്കാരനെ ഇടിച്ച്‌ തെറിപ്പിച്ചു. തിരുവല്ല - കായംകുളം സംസ്ഥാനപാതയില്‍ പുളിക്കീഴില്‍ വൈകുന്നേരം നാലുമണിയോടെയാണ് അപകടം.

അപകടത്തില്‍ തമിഴ്‌നാട് സ്വദേശിക്ക് ഗുരുതര പരിക്കേറ്റു. ഇതിനു പിന്നാലെ കാറിലുണ്ടായിരുന്ന നാലംഗ സംഘം ഓടി രക്ഷപ്പെട്ടു.


കാര്‍ ഓടിച്ചിരുന്നവര്‍ മദ്യപിച്ചിരുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. പരിക്കേറ്റ കച്ചവടക്കാരനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നീരാറ്റുപുഴ വള്ളംകളി കഴിഞ്ഞ് മടങ്ങിയെത്തിയ നാലംഗ സംഘം സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പെട്ടത്.


ചങ്ങനാശേരി ആര്‍ടിഒക്ക് കീഴിയില്‍ ചാക്കോ ഉലഹന്നാൻ എന്ന വ്യക്തിയുടെ പേരിലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രക്ഷപ്പെട്ട ആളുകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post