ആലുവയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ മരിച്ചുആലുവ: ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മരിച്ചു. യു.സി. കോളേജ് ഹരിത നഗറില്‍ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ ഗീതകൃഷ്ണൻ (പ്രമോദ് - 47) ആണ് മരിച്ചത്.

ആലുവ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ഡ്രൈവറാണ്.


യു.സി. കോളേജിന് സമീപത്തുവച്ചായിരുന്നു അപകടം. ഉടന്‍തന്നെ നാട്ടുകാര്‍ ആലുവാ കാരോത്തുകുഴി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


അവിവാഹിതനാണ്. അമ്മ: ചഞ്ചലാക്ഷിയമ്മ. മൃതദേഹം കാരോത്തുകുഴി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


Post a Comment

Previous Post Next Post