വയനാട് : മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിന് കൂട്ടിരിപ്പിനായെത്തിയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ ഓണി വയൽ കോളനിയിലെ മണിയുടെ മകൻ രഞ്ജിത്ത് (23) ആണ് മരിച്ചത്. മാനന്തവാടി കോഴിക്കോട് റോഡിലെ സ്വകാര്യ കെട്ടിടത്തിന്റെ ഗോവണിയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. മാനന്തവാടി പോലീസ് സ്ഥ ലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോ ർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100