ദേശീയപാതയിൽ പൂപ്പാറക്ക് സമീപം വിനോദസഞ്ചാരികളുമായി എത്തിയ മിനി ബസ് അപകടത്തിൽപ്പെട്ടുകൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറ തോണ്ടി മലക്ക് സമീപം വിനോദസഞ്ചാരികളുമായി എത്തിയ മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു. തമിഴ്നാട് തിരുനെൽവേലിയിൽ നിന്നും മൂന്നാർ സന്ദർശിക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് രാവിലെ ആയിരുന്നു അപകടം. വളവിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ മുഖത്തിന് പരിക്കേറ്റ ഒരാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25 പേർ അടങ്ങുന്ന സംഘമാണ് വാഹനത്തിൽ

ഉണ്ടായിരുന്നത്. തമിഴ്നാട്ടിൽ നിന്നും മൂന്ന് വാഹനങ്ങളിലായി എത്തിയവരുടെ സംഘത്തിലെ ഒരു വാഹനമാണ് അപകടത്തിൽപെട്ടത്. പ്രദേശത്ത് നിരവധി വാഹനങ്ങളാണ് തുടർച്ചയായി അപകടത്തിൽപെടുന്നത്. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികൾ കെ എസ് ഇ ബി ആരംഭിച്ചു.

Post a Comment

Previous Post Next Post