മാനന്തവാടി: വയനാട്ടില്‍ കടുവാ ശല്യം വീണ്ടും രൂക്ഷമാകുന്നു. പനവള്ളിയിലും തിരുനെല്ലി പഞ്ചായത്തിലും നാട്ടുകാരെ മൊത്തം ഭീതിയിലാഴ്ത്തിയിരിക്കുകയാണ് കടുവകള്‍.
ആഴ്ച്ചകളായി ഇവ പ്രദേശത്ത് തുടരുകയാണ്. കടുവാ ശല്യത്തിന് പരിഹാരം കാണാനായി വനപാലകര്‍ക്കൊപ്പം പനവല്ലിയിലെ നാട്ടുകാരും രംഗത്ത് വന്നിരിക്കുകയാണ്. കടുവയെ കാടുകയറ്റാനായി എംഎല്‍എയുടെ നേതൃത്വത്തില്‍ കഴിഞ്ഞ യോഗം ചേര്‍ന്നിരുന്നു.
എന്നാല്‍ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പിവി ബാലകൃഷ്ണന്‍ അപ്രതീക്ഷിതമായി കടുവയുടെ മുന്നില്‍ അകപ്പെട്ടു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. കോട്ടയ്ക്കല്‍ എസ്‌റ്റേറ്റ് ബംഗ്ലാവ് പരിസരത്ത് നിന്ന് തിരച്ചില്‍ സംഘത്തോട് വിടപറഞ്ഞ് മടങ്ങുമ്ബോഴാണ് എസ്‌റ്റേറ്റ് പാടിക്ക് മുന്നില്‍ വെച്ച് പ്രസിഡന്റിന് നേരെ കടുവ പാഞ്ഞടുത്തത്. കടുവ വരുന്നത് കണ്ട് അലറിയതോടെയാണ് പ്രസിഡന്റ് രക്ഷപ്പെട്ടത്
കടുവ പിന്തിരിഞ്ഞ് ഓടുകയായിരുന്നു. എന്നാല്‍ പിന്നീട് ഈ കടുവയെ കണ്ടെത്താന്‍ സാധിച്ചില്ല. തിരച്ചില്‍ സംഘത്തെ കടുവയെ കണ്ടെത്താനായി നിയോഗിച്ചിരുന്നു. അതിന് ശേഷം ഒറ്റയ്ക്ക് മടങ്ങുമ്ബോഴാണ് കടുവ തൊട്ടുമുന്നില്‍ എത്തിയത്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പിവി ബാലകൃഷ്ണന്‍ പറഞ്ഞു.
അതേസമയം കടുവയെ കണ്ടെത്താന്‍ ഡിഎഫ്‌ഒയുടെ നേതൃത്വത്തില്‍ 68 വനപാലകര്‍ തിരച്ചില്‍ നടത്തിയിരുന്നു. മൂന്ന് സംഘങ്ങളായി തിരഞ്ഞായിരുന്നു തിരച്ചില്‍. മൂന്ന് റേഞ്ച് ഓഫീസര്‍മാരാണ് ഇതിന് നേതൃത്വം നല്‍കിയത്. കടുവയുടെ സാന്നിധ്യം പതിവായ കൊല്ലി കോളനിയുടെ പരിസരത്ത് നിന്നാണ് തിരച്ചില്‍ ആരംഭിച്ചത്. കാല്‍വരി എസ്റ്റേറ്റ്, കോട്ടക്കല്‍ എസ്‌റ്റേറ്റ്, റസല്‍ കുന്ന്
,എന്നിവിടങ്ങളിലും തിരച്ചില്‍ സംഘമെത്തി.
നാല് കടുവകളാണ് ഇവിടെയുള്ളത്. ഇതില്‍ മൂന്നെണ്ണത്തിരനെയാണ് കാട്ടിലേക്ക് തുരത്തിയത്. എന്നാല്‍ ശേഷിക്കുന്നവയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരുനെല്ലി പഞ്ചായത്തിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണം. കാടും നാടും വേര്‍തിരിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ പര്യാപ്തമായ നടപടികള്‍ സ്വീകരിക്കണെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു
