മാറിക്കയറിയ ട്രെയിനില്‍നിന്നു ചാടിയിറങ്ങവെ അമ്മയ്ക്കും മകള്‍ക്കും പരിക്ക്കൊച്ചി: മാറിക്കയറിയ ട്രെയിനില്‍നിന്നു ചാടിയിറങ്ങാൻ‌ ശ്രമിക്കവെ പ്ലാറ്റ് ഫോമില്‍ വീണ് അമ്മ‍യ്ക്കും മകള്‍ക്കും പരിക്ക്.

ഇന്നലെ രാവിലെ 9.30ന് എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. രണ്ടാം പ്ലാറ്റ് ഫോമില്‍ കോട്ടയം ഭാഗത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് കാത്തുനിന്ന ഇരുവരും, അതിനു മുന്പെത്തിയ ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ മാറിക്കയറുകയായിരുന്നു. ട്രെയിൻ മാറിക്കയറിയെന്നു മനസിലാക്കി ഇറങ്ങാൻ ശ്രമിക്കുന്പോഴേക്കും പാസഞ്ചര്‍ ട്രെയിൻ മുന്നോട്ടു നീങ്ങിത്തുടങ്ങി. ചാടിയിറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമില്‍ വീണ മകളുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. അമ്മയ്ക്കും പരിക്കുണ്ട്. ഇരുവരെയും ആശുപത്രിയിലേക്കു മാറ്റി. ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ ഒരേ സമയം ഇരു പ്ലാറ്റ് ഫോമുകളിലും വണ്ടികളെത്തുന്നത് വലിയ തിരക്കിനിടയാക്കുന്നുണ്ട്. എസ്കലേറ്ററിലും

മേല്‍‌പാലത്തിലുമുണ്ടാകുന്ന തിരക്ക് അപകടസാധ്യതയുണ്ടാക്കുന്നതാണെന്നു യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. രണ്ടാമത്തെ മേല്‍പാലവും എസ്കലേറ്ററും അടിയന്തിരമായി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

Post a Comment

Previous Post Next Post