വ്യാപാരി കുളിമുറിയില്‍ തലയിടിച്ച്‌ വീണ് മരിച്ചുകാസർകോട്  കാഞ്ഞങ്ങാട്:  കുളിമുറിയില്‍ തലയിടിച്ച്‌ വീണ് വ്യാപാരി മരിച്ചു. പരേതനായ എന്‍ പി കുഞ്ഞിരാമന്‍ - കെ വി സരോജിനി ദമ്ബതികളുടെ മകന്‍ മടിക്കൈ പൂത്തക്കാലിലെ എന്‍ പി പവിത്രനാണ് (53) മരിച്ചത്.

തിങ്കളാഴ്ച രാവിലെ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ പവിത്രനെ ഉടനെ മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


കാഞ്ഞങ്ങാട് രാംനഗര്‍ റോഡിലെ ഡയാന പാദരക്ഷ കടയുടമയാണ്. സിപിഎം ബ്രാഞ്ച് അംഗം കൂടിയാണ്. ഭാര്യ:നിന്‍സി. മക്കള്‍: പ്രത്യുദ്, പാര്‍ഥവ്. സഹോദരങ്ങള്‍: എന്‍ പി വിനോദ് (ഗള്‍ഫ്), അഡ്വ. സീമ.

Post a Comment

Previous Post Next Post