എറണാകുളം മുവാറ്റുപുഴ കൂത്താട്ടുകുളം: എംസി റോഡിൽ കൂത്താട്ടുകുളം കാലിക്കട്ട് കവലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. മാവേലിക്കരയിൽ നിന്നു നെടുന്പാശേരി എയർപോർട്ടിലേക്ക് പോകുകയായിരുന്ന കാറും, കറിപൗഡർ കയറ്റി കൂത്താട്ടുകുളത്തേക്ക് പോയ പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. പിക്കപ്പ് വാൻ ഓടിച്ചിരുന്ന ഐരാപുരം ചേക്കനാത്ത് ടിനു ബാബു (34), കാർ യാത്രികരായ ചങ്ങനാശേരി കല്ലുപാലത്തിങ്കൽ കല്ലിശേരി റിനു രാജു (34), സോനു രാജു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 12 നാണ് അപകടമുണ്ടായത്.
കൂത്താട്ടുകുളം അഗ്നിശമന രക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.