കൊല്ലം ശാസ്താംകോട്ട. ഭരണിക്കാവ് റോഡില്‍ എസ്എന്‍ഡിപി ഓഫിസിനു സമീപമാണ് രാത്രി എട്ടരക്ക് വഴിയാത്രക്കാരനെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. ബൈക്കില്‍ വന്ന പാറയില്‍മുക്ക് സ്വദേശി ഇര്‍ഷാദിനും ഗുരുതരമായി പരുക്കേറ്റു. അറുപതുവയസു തോന്നുന്ന വഴിയാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. തലക്ക് ഗുരുതരമായ പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ തൊട്ടടുത്ത് സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.