🚨ജില്ലയിൽ മൂന്ന് ദിവസം ശക്തമായ മഴ മഞ്ഞ അലർട്ട്; ജാഗ്രത പാലിക്കണം എന്ന് ജില്ലാ കളക്ടർമലപ്പുറം : ജില്ലയിൽ സെപ്റ്റംബർ 28, 29, 30 തീയതികളിൽ ശക്തമായ മഴക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ അറിയിച്ചു. ഈ ദിവസങ്ങളിൽ മഞ്ഞ അലർട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ദുരന്ത നിവാരണ വകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post