വയനാട് കല്പറ്റസ്വദേശിനിയായ സ്വകാര്യലാബിലെ ജീവനക്കാരി തൃശ്ശൂരിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍


                                          

തൃശ്ശൂര്‍ : എരുമപ്പെട്ടിയിലെ സ്വകാര്യ ലാബ് ജീവനക്കാരിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ലാബ് ടെക്നീഷ്യൻ ട്രെയിനിയായ വയനാട് കല്പറ്റ കാവുമന്നം മലഞ്ചേരി പൂക്കുന്ന് വീട്ടില്‍ സുരേഷിന്റെ മകള്‍ ആതിര(19)യാണ് മരിച്ചത്. 


ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിന് താമസസ്ഥലത്തെ ഹാളില്‍ തൂങ്ങിനില്‍ക്കുന്നത് സഹപ്രവര്‍ത്തകയാണ് കണ്ടത്. ഉടൻ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.


ആറുമാസംമുൻപാണ് എരുമപ്പെട്ടിയില്‍ ജോലിക്കെത്തിയത്. ഓണാവധിക്ക് നാട്ടില്‍ പോയി കഴിഞ്ഞ ദിവസമാണ് ആതിര തിരിച്ചെത്തിയത്. എരുമപ്പെട്ടി പോലീസ് മേല്‍നടപടി സ്വീകരിച്ചു.


Post a Comment

Previous Post Next Post