നിയന്ത്രണം വിട്ട കാർ റോഡ് അരികിലെ വീടിനുള്ളിലേക്ക് ഇടിച്ച് കയറിതൃശ്ശൂർ  കുന്നംകുളം: കിഴൂർ രാജധാനിക്കു സമീപം അമിതവേഗതയിൽ വന്ന സിഫ്റ്റ് കാർ നിയന്ത്രണം വിട്ട് റോഡ് അരികിലെ വീടിനുള്ളിലേക്ക് ഇടിച്ച് കയറി. മുൻ കൗൺസിലർ കിഴൂർ അവെൻ വീട്ടിൽ പ്രേംലാലിന്റെയും സഹോദരൻ സിഎംപി നേതാവ് സുധേഷിന്റെയും വീടിന്റെ ഇരുമ്പ് ഗേറ്റ് ഇടിച്ച് വീഴ്ത്തിയശേഷം വീടിനുള്ളിലെ കാർ ഷെഡിൽ നിർത്തിയിട്ടിരുന്ന കാറും സ്കൂട്ടറും ഇടിച്ച് തകർത്തു. കാറിന്റെ മുൻവശം തകർന്നു. സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. വീടിന്റെ ഉമ്മറത്തെ മുൻവശത്തെ  കോൺക്രീറ്റ് ചാരുപടിയും ഇടിച്ച് തകർത്തിട്ടുണ്ട്. കാർ ഇടിച്ച് ഇരുമ്പ് ഗേറ്റുകൾ നിലത്ത് വീണിട്ടുണ്ട്. ഇന്നലെ ഉച്ചതിരിഞ്ഞ് നാലിനാണ് സംഭവം നടന്നത്. കുന്നംകുളത്ത് നിന്നും പാലപ്പെട്ടി ഭാഗത്തേക്ക് പോകുന്ന കെഎൽ. 54എം9747 നീല സിഫ്റ്റ് കാർ ആണ് അപകടത്തിൽ പെട്ടത്. കാറിൽ നാല് യുവാക്കൾ ആണ് ഉണ്ടായിരുന്നത്. എതിരെ വന്നിരുന്ന മറ്റൊരു വാഹനത്തിൽ പിടിക്കാതിരിക്കാൻ അമിത വേഗതയിൽ വന്ന കാർ ബ്രെയ്ക്ക് ഇട്ടപ്പോൾ നിയന്ത്രണം വിട്ട് തിരഞ്ഞ് വീടിന്റെ ഗേറ്റ് ഇടിച്ച് തകർത്താണ് ഉള്ളിലേക്ക് പ്രവേശിച്ചത്. വീട്ടുക്കാർ കുന്നംകുളം പോലീസിൽ പരാതി നൽകി.

Post a Comment

Previous Post Next Post