തിരൂരങ്ങാടി കക്കാട് : psmo കോളേജിന് സമീപം തൂക്കുമരം ഇറക്കത്തിൽ ബസ്സും കാറും കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്. ചെമ്മാട് ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന പി കെ ബ്രദേഴ്സ് ബസും എതിരെ വന്ന കാറുമാണ് അപകടത്തിൽ പെട്ടത്. വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ ബസ് വെട്ടിച്ചപ്പോഴാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ കാർ യാത്രക്കാരനായ മുന്നിയൂർ സ്വദേശി ഹംസയുടെ മകൻ ആബിദിന് (30) പരിക്കേറ്റു. കാറിൽ ആബിദും കുട്ടിയുമാണ് ഉണ്ടായിരുന്നത്. ആബിദിനെ എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 1:30ഓടെ ആണ് അപകടം.