മഞ്ചേരിയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരുക്ക്

 


മലപ്പുറം  
മഞ്ചേരി:പുല്ലാര മൂച്ചിക്കലില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ 20 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 8.45ന് മൂച്ചിക്കല്‍ പള്ളിക്ക് സമീപമാണ് അപകടം.
മഞ്ചേരിയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകളാണ് അപകടത്തില്‍പെട്ടത്. ഒരു ബസിന്റെ പിന്നില്‍ മറ്റൊന്ന് ഇടിക്കുകയായിരുന്നു.

രാവിലെ ആയതിനാല്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിറയെ യാത്രക്കാരാണ് രണ്ട് ബസുകളിലും ഉണ്ടായിരുന്നത്. ബസുകള്‍ക്കകത്ത് വീണും കമ്ബിയില്‍ തലയിടിച്ചുമാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. വിവിധ സ്കൂളുകളിലേക്ക് പോകുകയായിരുന്ന 20 വിദ്യാര്‍കളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂച്ചിക്കലില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവനിങ് കഫേയും ബസുകള്‍ ഇടിച്ച്‌ തകര്‍ന്നു.

Post a Comment

Previous Post Next Post