എറണാകുളം: പെരുമ്പാവൂർ രായമംഗലത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഓടെയാണ് മാരകായുധവുമായാണ് പ്രതി വീട്ടിലെത്തിയത്. രായമംഗലം സ്വദേശി ഔസേഫ്, ഭാര്യ ചിന്നമ്മ, മകൾ അൽക്ക എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അൽക്കയെ കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അക്രമിച്ച ഇരിങ്ങോൽ സ്വദേശി എൽദോസിനായി തെരച്ചിൽ ആരംഭിച്ചു.
കഴുത്തിനും തലക്കും പുറം ഭാഗത്തുമാണ് അല്‍ക്കക്ക് വെട്ടേറ്റത്. അല്‍ക്കെയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് തടഞ്ഞപ്പോഴാണ് മാതാപിതാക്കളായ ഔസേഫിനും ചിന്നമ്മക്കും പരിക്കേറ്റതെന്നാണ് വിവരം. ഔസേഫിനെയും ഭാര്യ ചിന്നമ്മയെയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അല്‍ക്കയെ പ്രതി നേരത്തെ ശല്യം ചെയ്തിരുന്നെന്നും പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.