ദോസ്ത്തും ടിപ്പറും കൂട്ടിയിടിച്ചു;ഡ്രൈവർക്ക് ഗുരുതര പരിക്ക്



 താനൂർ: താനൂർ ചിറക്കലിൽ വാഹനാപകടം. ചിറക്കൽ അങ്ങാടി സമീപം ദോസ്ത്തും ,ടിപ്പറും കൂട്ടിയിടിച്ചാണ്

അപകടമുണ്ടായത്. അപകടത്തിൽ മിനി ലോറി ഡ്രൈവർ ചാലിയം സ്വദേശി വെള്ളയിക്കോട് ശിവരാമന് ഗുരുതരമായി പരിക്കേറ്റു. മൂലക്കൽ സ്വകാര്യ

ആശുപത്രിയിൽ

എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. തിങ്കളാഴ്ച്ച രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. തിരൂർ ഭാഗത്ത് നിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന ദോസ്ത് മിനിലോറിയും, എതിരെ വന്ന ടിപ്പർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ അഘാതത്തിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ ശിവരാമനെ താനൂരിൽ നിന്നുള്ള അഗ്നി രക്ഷാ സേനയും, ട്രോമകെയർ വളണ്ടിയർമാരും ചേർന്ന് വാഹനത്തിന്റെ മുൻഭാഗം പൊളിച്ചാണ് പുറത്തെടുത്തത്.അസി.സ്റ്റേഷ ൻ ഓഫീസർ ഉണ്ണികൃഷണൻ, ഫയർ ഓഫീസർമാരായ പ്രതീഷ്, സജീഷ് കുമാർ, മനോജ്, ഡ്രൈവർ സാർ ഹാഷിം എന്നിവരും ട്രോമ കെയർ വളണ്ടിയർമാരായ അബ്ബാസ് താനൂർ, റിയാസ് താനൂർ എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post