കുവൈത്തില്‍ മലയാളി നഴ്‌സ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചുകുവൈത്ത്‌സിറ്റി: ചങ്ങനാശേരി ചാഞോടി സ്വദേശിയായ റെജിയുടെ ഭാര്യ ഷീബയാണ് (42) ഇന്ന് ഉച്ചയോടെ കെട്ടിടത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലയാളികള്‍ ഏറെ വസിക്കുന്ന അബ്ബാസിയായിലെ അപ്‌സര ബസാര്‍ ബില്‍ഡിംഗിന്റെ സമീപത്താണ് സംഭവം നടന്നത്. ഫ്‌ളറ്റിന്റെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീഴുകയായിരുന്നു.സ്വകാര്യ ക്ലിനിക്കില്‍ നഴ്‌സായി ജോലി നോക്കുകയായിരുന്നു ഷീബ. 

കിര്‍ബി കമ്ബിനിയിലെ ജിവനക്കാരനാണ് റെജി. രണ്ട് മക്കളുണ്ട്.മകന്‍ നാട്ടില്‍ എഞ്ചീനിയറിംഗിന് പഠിക്കുന്നു.മകള്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിള്‍ 9-ാം ക്ലാസില്‍ പഠിക്കുന്നു. ഷീബ തിരുവല്ല സ്വദേശിനിയാണ്.കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി ഇവര്‍ കുവൈത്തിലുണ്ട്.പോലീസ് മേല്‍നടപടികള്‍ സ്വകീരിച്ച്‌ വരുകയാണ്.

Post a Comment

Previous Post Next Post