പത്തനംതിട്ട: ഇരുചക്ര വാഹനം റോഡരികില്‍ നിര്‍ത്തി ഫോണ്‍ ചെയ്തുകൊണ്ടിരുന്ന യുവാവിനെ നിയന്ത്രണംവിട്ട് വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചു,
കോട്ടാങ്ങല്‍ കുന്നുംപുറത്ത് നിധീഷ് (26) ആണ് അപകടത്തില്‍ പെട്ടത്.
ചുങ്കപ്പാറ സിഎംഎസ് എല്‍പി സ്‌കൂളിനു മുമ്ബില്‍ ഇന്നു രാവിലെ ഒമ്ബതോടെയായിരുന്നു അപകടം. സ്‌കൂട്ടറില്‍ ഇടിച്ച ശേഷം കാറും മരത്തിലിടിച്ച് മറഞ്ഞു.
അപകടത്തില്‍ പരിക്കേറ്റ ഇരുചക്ര വാഹന യാത്രികനെയും കാര്‍ യാത്രികരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.