പാലക്കാട് കൂറ്റനാട്: കൂറ്റനാട് -കുന്നംകുളം പാതയിൽ പോകുന്ന സ്വകാര്യ ബസ് കാനയിൽ തെന്നി വീണ് അപകടത്തിൽ പെട്ടു. ഇന്ന് ഉച്ചക്ക് 12:30 നാണ് അപകടം.
കൂറ്റനാട് നിന്നും കുന്നംകുളത്തേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന അവന്തിക ബസ് ആണ് കൂറ്റനാട് പെരിങ്ങോട് റോഡിലെ മാസ് ഓഡിറ്റോറിയത്തിന് പരിസരത്ത് വെച്ചാണ് അപകടത്തിൽ പെട്ടത്. ആർക്കും പരിക്കില്ല. വാട്ടർ അതോറിറ്റി കുഴിച്ച കുഴിയുടെ ഭാഗത്തുള്ള മണ്ണിൽ തട്ടി ടയർ തെന്നി മാറി കാനയിൽ ടയർ വീഴുകയായിരുന്നു. പിന്നീട് ക്രൈൻ ഉപയോഗിച്ച് ബസ് ഉയർത്തി.