കാര്‍ മതിലിലിടിച്ച്‌ ഒരാള്‍ക്ക് പരിക്ക്

 


നിലന്പൂര്‍: നിലന്പൂര്‍ കനോലി പ്ലോട്ടില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞദിവസം രാത്രി നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച്‌ ഒരാള്‍ക്ക് പരിക്കേറ്റു.

നിലന്പൂര്‍ പാടിക്കുന്ന് സ്വദേശി സുഹൈലിനാണ് പരിക്കേറ്റത്. രാത്രി 12 മണിയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ ഇയാളെ നിലന്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലേക്കു മാറ്റി. നിലന്പൂരിലെ പ്രധാന അപകടമേഖലയായി കനോലി ഭാഗം മാറി കഴിഞ്ഞു. 


ഒരു മാസത്തിനിടയില്‍ അഞ്ചിലേറെ അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. ഒന്നിലേറെ അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ദിവസങ്ങളുമുണ്ട്. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ കനോലി പ്ലോട്ട് സന്ദര്‍ശിക്കാനെത്തിയ കോളജ് അധ്യാപകൻ അമിത വേഗത്തില്‍ വന്ന വാഹനമിടിച്ച്‌ മുന്പ് ഇവിടെ മരണപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post