കൊല്ലത്ത് മധ്യവയസ്ക്കൻ ക്ഷേത്രകുളത്തില്‍ കാല്‍വഴുതി വീണ് മരിച്ചു



കൊല്ലം : കടയ്ക്കല്‍ ക്ഷേത്രകുളത്തില്‍ മധ്യവയസ്ക്കൻ കാല്‍വഴുതി വീണ് മരിച്ചു. ആല്‍ത്തറമൂട് ലക്ഷിമി നിവാസില്‍ അറുപത്തിയഞ്ച് വയസ്സുളള തങ്കപ്പനാണ് മരിച്ചത്.

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.

അപകടം പറ്റിയ ഉടൻ കടയ്ക്കല്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.

Post a Comment

Previous Post Next Post