കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് ടാങ്കര്‍ ലോറിക്ക് പിന്നിലിടിച്ചു; ബസ് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റു

   



ആലപ്പുഴ ദേശീയപാതയില്‍ ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് ടാങ്കര്‍ ലോറിക്ക് പിന്നിലിടിച്ചു.

ബസ് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പത്തുമണിയോടെയാണ് അപകടം നടന്നത്. 


കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് ടാറുമായി പോകുന്ന ടാങ്കറിന് ഇടിക്കുകയാിയിരുന്നു. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകളാണെങ്കിലും ഇവരുടെ നില അതീവ ഗുരുതരമല്ലെന്നും ആശുപ്പത്രി അധികൃതര്‍ അറിയിച്ചു. ഇവരെ കൂടാതെ 15 പേര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Post a Comment

Previous Post Next Post