തിരൂരങ്ങാടി സ്വദേശി ആന്ധ്രാ പ്രദേശിൽ വാഹനാപകടത്തിൽ മരിച്ചുതിരൂരങ്ങാടി : ആന്ധ്രാ പ്രദേശിൽ കടപ്പക്ക് സമീപം സ്കൂട്ടർ മറിഞ്ഞ് ചുള്ളിപ്പാറ സ്വദേശി മരിച്ചു. ചുള്ളിപ്പാറ പരേതനായ കൊയപ്പകോലോത് മൊയ്ദീൻകുട്ടി മകൻ കെ കെ കോയക്കുട്ടി ആണ് മരിച്ചത്. തിരുവനന്തപുരത്ത് ബെസ്റ്റ് ബേക്കറി ഉടമയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടം. കടപ്പക്കടുത്ത് കോഡൂർ എന്ന സ്ഥലത്ത് സഹോദരൻ പുതുതായി തുടങ്ങുന്ന ബേക്കറിയിലേക്ക് പോയതായിരുന്നു. ബന്ധുവിന്റെ കൂടെ മറ്റൊരു സ്ഥലത്തേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ സ്കൂട്ടർ മറിഞ്ഞാണ് അപകടം. മൃതദേഹം കടപ്പആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടു വരും. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു.ഇദ്ദേഹത്തിന്റെ ഏക മകൻ ജാവിദ് അലി ഏതാനും വർഷം മുമ്പ് സെപ്റ്റംബറിൽ തിരുവനന്തപുരത്തെ കടയിൽ നിന്ന് കാറിൽ നാട്ടിലേക്ക് വരുമ്പോൾ അപകടത്തിൽ മരിച്ചതാണ്. ഭാര്യ പനക്കൽ സൈനബ കൊടിഞ്ഞി. മകൾ: ജൈസിയ. സഹോദരങ്ങൾ : അബ്ദുറഹ്മാൻ (ഒമാൻ), ഹവ്വാഉമ്മ, ഫാത്തിമ, പരേതനായ അബൂബക്കർ, അലവി, ഹംസക്കുട്ടി.

Post a Comment

Previous Post Next Post