തൃശ്ശൂർ
പീച്ചി റിസർവോയറിൽ ആനവാരിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ 3 യുവാക്കളുടേയും മൃതദേഹം കണ്ടെത്തി. കൊള്ളിക്കാട് അറുമുഖന്റെ മകൻ അജിത്ത് (21) പൊട്ടിശ്ശേരിക്കുടിയിൽ പോൾസൻ മകൻ വിബിൻ (26) പ്രധാനി വീട്ടിൽ ഹനീഫ മകൻ സിറാജ്(29) എന്നിവരുടെ മൃതദേഹം ആണ് കണ്ടെത്തിയത്
ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി അപകടത്തിൽ പെട്ട് മൂന്ന് യുവാക്കളെ കാണാതായത്. ആകെ നാലുപേരാണ് വഞ്ചിയിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ടതിനെ തുടർന്ന് ഒരാൾ നീന്തി കരയ്ക്കു കയറി രക്ഷപ്പെട്ടിരുന്നു.

