കൊച്ചി: ദേശീയപാതയിൽ നിയന്ത്രണംവിട്ട ആംബുലൻസ് ഇടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. നെടുമ്പാശേരി പോസ്റ്റോഫീസിന് സമീപമായിരുന്നു അപകടം. മാള ഭാഗത്ത് നിന്നു രാജഗിരിയിലേക്ക് രോഗിയുമായി പോയ ആംബുലൻസ് എതിർദിശയിൽ എത്തിയ കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് രോഗിയെ മറ്റൊരു ആംബുലൻസിൽ രാജഗിരിയിലെത്തിച്ചു