നിർത്തിയിട്ട ലോറിയിലേക്ക് മിനിവാൻ ഇടിച്ചുകയറി ഒരുവയസ്സുള്ള പെണ്‍കുഞ്ഞടക്കം ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു



സേലം: സേലത്ത് നിർത്തിയിട്ട ലോറിയിലേക്ക് മിനിവാൻ ഇടിച്ചുകയറി ഒരുവയസ്സുള്ള പെണ്‍കുഞ്ഞടക്കം ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. സേലത്തെ ശങ്കരി ബൈപാസിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. നിര്‍ത്തിയിട്ട ട്രക്കിന്റെ പിന്‍ഭാഗത്തേക്ക് അതിവേഗത്തില്‍ പാഞ്ഞുവന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു.


ഈറോഡ് പെരുന്തുറൈയിലെ കുട്ടംപാളയം ഹരിജന്‍ കോളനിയിലെ സെല്‍വരാജ് (50), എം. അറുമുഖം (48), ഇയാളുടെ ഭാര്യ മഞ്ജുള (45), പളനിസ്വാമി (45), ഭാര്യ പാപ്പാത്തി (40), ആര്‍. സഞ്ജന (ഒരുവയസ്സ്) എന്നിവരാണ് മരിച്ചത്. പളനിസ്വാമിയുടെ മകള്‍ ആര്‍ പ്രിയ (21), അറുമുഖന്റെ മകന്‍ വിഗ്നേഷ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

 കുടുംബ പ്രശ്‌നം പരിഹരിക്കാനായി സേലത്തിലേക്ക് വന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരുടെ മൃതദേഹം ശങ്കരി സര്‍ക്കാര്‍ ഹോസ്പിറ്റലിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. പരിക്കേറ്റവരെ സേലം മോഹന്‍ കുമരമംഗലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post