മലപ്പുറം ദേശീയപാത തലപ്പാറ VK പടി വലിയപറമ്പിൽ ബൈക്കും KSRTC ബസ്സും കൂട്ടി ഇടിച്ചു ബൈക്ക് യാത്രക്കാരനെ ഗുരുതര പരിക്കുകളോടെ തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. ഇന്ന് വൈകുന്നേരം 3:30ഓടെ ആണ് അപകടം.അരീത്തോട് അടിപ്പാതയിലൂടെ പുകയൂർ റോഡിലേക്ക് കയറുമ്പോൾ കോഴിക്കോട് ഭാഗത്ത്നിന്നും കോട്ടയത്തേക്ക് പോകുന്ന ബസ് ഇടിക്കുകയായിരുന്നു. പെരുവള്ളൂർ.കാടപടി കൊല്ലംചിന ചുള്ളിയാലപ്പുറം സ്വദേശി വെളുത്തേടത്ത് സുബ്രഹ്മണ്യൻ 62 വയസ്സ് ആണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി