12 വയസുക്കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി തൃശ്ശൂർ വാടാനപ്പള്ളി: വാടാനപ്പള്ളിയിൽ 12 വയസുക്കാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി പൊലിസ് സ്റ്റേഷന് തെക്ക് മാസ്റ്റേഴ്സ് ഹാളിന് സമീപം താമസിക്കുന്ന മാനവക്കാവിൽ ഹാരിസിന്റെ മകൻ ഹാഫിസ് ആണ് മരിച്ചത്. തൃത്തല്ലൂർ കമലാ നെഹ്റു സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച സന്ധ്യക്കായിരുന്നു സംഭവം. വാടാനപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു.

Post a Comment

Previous Post Next Post