കാർ മരത്തിലിടിച്ച് മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്   നന്മണ്ട ഹൈസ്കൂളിന് സമീപം അമിത വേഗതയിലെത്തിയ കാർ മരത്തിലിടിച്ച് മൂന്നുപേർക്ക് ഗുരുതര പരിക്ക്, 5 പേരാണ് കാറിൽ ഉണ്ടായിരുന്നത്, നിസ്സാര പരിക്കേറ്റ രണ്ടുപേർ കാറിൽ നിന്ന് ഇറങ്ങി ഓടിയതായും ദൃക്സാക്ഷികൾ പറഞ്ഞു, പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്,പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു,ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്ഏഴുകുളം സ്വദേശികളാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം,

Post a Comment

Previous Post Next Post