കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് പരിക്ക്തൃശ്ശൂർ  കുന്നംകുളം :പോർക്കുളം ബസ്റ്റോപ്പിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ഉൾപ്പെടെ ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. പോർക്കുളം സ്വദേശികളായ കല്ലായി വീട്ടിൽ 70 വയസ്സുള്ള ജാനു, കല്ലായി വീട്ടിൽ 40 വയസ്സുള്ള ഉഷ, ഓട്ടോറിക്ഷ ഡ്രൈവർ പോർക്കുളം തൈക്കാട്ട് വീട്ടിൽ 42 വയസ്സുള്ള സിബീഷ് എന്നിവർക്കാണ് പരിക്കേറ്റത്.

പോർക്കുളം ഭാഗത്തുനിന്നും പഴഞ്ഞി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ തെറ്റായ ദിശയിൽ കയറിവന്ന് എതിർ ദിഷയിൽ വരികയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞുവീണു. തുടർന്ന് പരിക്കേറ്റ മൂന്നു പേരെയും സംഭവസ്ഥലത്തെത്തിയ കുന്നംകുളം നന്മ ആംബുലൻസ് ഡ്രൈവർ വിഷ്ണുവിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോറിക്ഷക്ക് പൂർണമായും കാറിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.

Post a Comment

Previous Post Next Post