കോതമംഗലത്തിനു സമീപം ബൈക്കപ്പകടം : രാജാക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം :ഒരാൾക്ക് ഗുരുതരപരിക്ക്

 


 കോതമംഗലം/ ഇടുക്കി: കോതമംഗലത്ത് സമീപം ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രാജാക്കാട് മമ്മട്ടിക്കാനം സ്വദേശിയായ യുവാവ് മരിച്ചു. മമ്മട്ടിക്കാനം കല്ലുവേലി പറമ്പിൽ ഹാബേലിന്റെ മകൻ അനീഷ് ആണ് മരണപ്പെട്ടത്.  


 കൊച്ചി-ധനുഷ്ക്കോടി ദേശീയ പാതയിൽ നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനിയറിംങ്ങ് കോളജിനു സമീപം ഇന്ന് രാവിലെ 6 മണിക്ക് കോതമംഗലം ഭാഗത്ത് നിന്ന് രാജാക്കാട് ഭാഗത്തേക്ക് ബൈക്കിൽ യാത്ര ചെയ്ത രാജാക്കാട് മമ്മട്ടിക്കാനം പഴയവിടുതി സ്വദേശി കല്ലുവേലിപറമ്പിൽ വീട്ടിൽ ഹാബേലിന്റെ മകൻ അനിഷ് (41) ബൈക്ക് നിയന്ത്രണം വിട്ട് റോഡിനു സമീപം നിന്നിരുന്ന മീൻ വിൽപനക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം റോഡിലേക്ക് തെറിച്ച് വീണ് അനീഷ് തൽക്ഷണം മരിച്ചത്. 


ബൈക്കിടിച്ച് തെറിച്ച് വീണ പെട്ടിയാപേയിൽ മീൻ വിൽപനക്കാരനായ കുത്തുകുഴി പാറായിതോട്ടം കോയിക്കക്കുടി വീട്ടിൽ ജോബിയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാലായിരിക്കാം ആലുവ രാജഗിരി ആശുപത്രിയിൽ വിദഗ്ദ ചികിത്സക്കായി കൊണ്ടുപോയി. മരിച്ച അനിഷിന്റെ മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ. ഊന്നുകൽ പോലീസ് ഉടൻ സംഭവ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


മരിച്ച അനിഷ് തൊഴിൽ സൗകര്യത്തിനായി കോതമംഗലം ആയക്കാട് പുലിമലയിൽ കുടുംബ സമേതം വാടകക്ക് താമസിച്ചുവരുകയായിരുന്നു. ഭാര്യ:നിത അടിമാലി സ്വദേശിനിയാണ്

മക്കൾ : ഒൻപത് വയസ്സുള്ള ഏബൽ ,ആറുവയസുകാരി കക്കിരിയുമാണ്

 

 

Post a Comment

Previous Post Next Post