കോഴിക്കോട് കൊടുവള്ളി വാവാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ 4 സ്ത്രീകളിൽ ഒരാൾ മരിച്ചുകോഴിക്കോട്  കൊടുവള്ളി: വാവാട് കാറിടിച്ച് പരിക്കേറ്റ സ്ത്രീകളിൽ ഒരാൾ മരിച്ചു. വാവാട് കണ്ണി പുറായിൽ മറിയ(65) ആണ് മരിച്ചത്. ഇവരുടെ സഹോദരി സുഹറ, കുളങ്ങരക്കണ്ടിയിൽ മറിയം, ഫിദ(26), പുൽക്കുഴിയിൽ ആമിന എന്നിവർക്കാണ് പരിക്കേറ്റത്. തൊട്ടടുത്തുള്ള വിവാഹ വീട്ടിൽ പോയി മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുമ്പോൾ കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ആമിനയുടെ പരിക്ക് ഗുരുതരമാണ്. നാലുപേരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post