മുഖ്യമന്ത്രിക്ക് അകമ്പടി പോയ ഫയർ ആന്റ് റസ്ക്യു വാഹനം നിയന്ത്രണം വിട്ട് തൂണിൽ ഇടിച്ചു മൂന്നു ഫയർഫോഴ്സ് അംഗങ്ങൾക്ക് പരിക്ക്

 


തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് അകമ്പടി പോയ ഫയർ ആന്റ് റസ്ക്യു വാഹനം അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട് തൂണിൽ ഇടിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോഴാണ് സംഭവം. പുനലൂർ മൂവാറ്റുപുഴ റോഡിൽ പത്തനാപുരം കല്ലുംകടവിലായിരുന്നു അപകടം നടന്നത്. അപകടത്തിൽ മൂന്ന് ഫയർഫോഴ്സ് അംഗങ്ങൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.


മഴ പെയ്തിരുന്നു. വാഹനം നിയന്ത്രണം വിട്ട് തൂണിൽ ഇടിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിക്കേറ്റവർ ആശുപത്രി വിടുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിറകിലാണ് ഫയർഫോഴ്സ് വാഹനം ഉണ്ടായിരുന്നത്. മറ്റൊരു വാഹനത്തിൻ്റെ അകമ്പടിയോടെ മുഖ്യമന്ത്രിയുടെ വാഹനം തിരുവനന്തപുരത്തേക്ക് തിരിച്ചു.

Post a Comment

Previous Post Next Post