തിരൂരങ്ങാടി കൊളപ്പുറത്ത് ആളൊഴിഞ്ഞ പറമ്പിൽ 52 കാരന്റെ മൃതദേഹം കണ്ടെത്തി

 


തിരൂരങ്ങാടി: കൊളപ്പുറം എസ്ബിഐ ബാങ്കിന് പിറക്വശത്തെ പറമ്പിൽ മൃതദേഹം കണ്ടെത്തി. തൃശൂർ സ്വദേശിയും 20 വർഷമായി തമിഴ്നാട്ടിൽ താമസക്കാരനുമായ ഉണ്ണികൃഷ്ണൻ(52)ആണ് മരിച്ചത്.സമീപവാസികളാണ് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇന്ന് പതിനൊന്നുമണിയോടെയാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തി വേങ്ങര പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഇയാളുടെ ബാഗിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ബന്ധുക്കളുമായി ബന്ധപ്പെട്ടതായാണ് വിവരം.

Post a Comment

Previous Post Next Post