തിരൂരങ്ങാടി വെള്ളക്കെട്ടിൽ മുങ്ങി 6 വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി 11കാരൻ നൽകിയത് പുതുജീവിതം

 


വെള്ളക്കെട്ടിൽ മുങ്ങിയ 6 വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി 11കാരൻ. മലപ്പുറം ചെമ്മാട് ചെറുമുക്ക് സ്വദേശി അബൂബക്കറിന്റെ മകൻ മുഹമ്മദ് അഫ്‌ലവിന്റെ ഇടപെടലിലൂടെ തിരിച്ചുകിട്ടിയത് ആദി മെഹബൂബിന്റെ ജീവനാണ്. പതിവ് പോലെ ചെറുമുക്ക് ആമ്പൽ പാടത്തെ മതിൽക്കെട്ടിലിരുന്നു കൂട്ടുക്കാർ കുളിക്കുന്നത് നോക്കി നിൽക്കുകയായിരുന്നു 6 വയസുകാരൻ ആദി മെഹബൂബ്.


പക്ഷേ ഒരു സുഹൃത്ത് വെള്ളത്തിലേക്ക് ചാടിയപ്പോൾ അബദ്ധത്തിൽ കാൽ തട്ടി ആദി വെള്ളത്തിൽ വീണു. ആദി മുങ്ങി താഴ്ന്നത് ആരും അറിഞ്ഞില്ല. ആദി മുങ്ങിപോകുന്നത് ശ്രദ്ധയിൽപ്പെട്ട മുഹമ്മദ് അഫ്‌ലവ്‌ വെള്ളത്തിലേക്ക് എടുത്തുചാടി കൂട്ടുകാരന്റെ സഹായത്തോടെ ആദിയെ രക്ഷപ്പെടുത്തി. നാട്ടിൽ ഇപ്പോൾ മുഹമ്മദ് അഫ്‌ലവിന്റെ ധീരതയാണ് ചർച്ചാവിഷയം.

Post a Comment

Previous Post Next Post