തൃശൂർ - കോഴിക്കോട് ദേശീയപാത 66 ൽ കരിപ്പോളിനു സമീപം ഓട്ടോകൾ തമ്മിൽ കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്
തൃശൂർ - കോഴിക്കോട് ദേശീയപാത 66 ൽ കരിപ്പോളിനു സമീപം ഓട്ടോകൾ തമ്മിൽ കൂട്ടിയിടിച്ച് 6 പേർക്ക് പരുക്കേറ്റു.

ശനിയാഴ്ച വൈകീട്ട് 3.15 ഓടെയാണ് അപകടമുണ്ടായത്.


കരിപ്പോൾ സ്വദേശികളായ തൈക്കുളത്തിൽ ഖദീജ,ബീയ്യുമ്മ, കഞ്ഞിപ്പുര മുതുക്കാടൻ റിൻഷ, 

കാടാമ്പുഴ പിലാത്തറ സ്വദേശികളായ തലയ്ക്കൽ ആഷിഖ്, ഇഷാഖ്,സൽമാനുൽ ഫാരിസ് എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ

വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടേയും പരുക്ക് സാരമുള്ളതല്ല.

Post a Comment

Previous Post Next Post