തൃശ്ശൂരിൽ കാണാതായ 9 വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി


 

തൃശ്ശൂർ : : ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ ജോൺ പോളിന്റെ മൃതദേഹമാണ് മാലിന്യക്കുഴിയിൽ കണ്ടെത്തിയത്. വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചതിരിഞ്ഞ് സൈക്കിളുമായി പുറത്തുപോയ കുട്ടിയെ കാണാതാവുകയായിരുന്നു. തിരച്ചിലിലാണ് മാലിന്യക്കുഴിയിൽ മൃതദേഹം കണ്ടത്. തുറസ്സായ മാലിന്യക്കുഴിയിലേക്ക് സൈക്കിൾ മറിഞ്ഞ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post