പാലക്കാട്‌ മണ്ണാർക്കാട് ഗൃഹോപകരണ സ്ഥാപനത്തിൽ തീപിടുത്തം.. 2 കോടി രൂപയുടെ നാശനഷ്ടം

 


പാലക്കാട്‌: മണ്ണാർക്കാട് ഗൃഹോപകരണ സ്ഥാപനത്തിൽ തീപിടിത്തം. മണ്ണാർക്കാട് ചന്തപ്പടിയിലെ മുല്ലാസ് ഹോം അപ്ലൈൻസ്സിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ 7. 30 തോടെ സ്ഥാപനത്തിന് സമീപത്ത് ചുമടിറക്കുകയായിരുന്ന തൊഴിലാളികളാണ് കടയ്ക്കുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. രണ്ടുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീ പടർന്നത്. ഉടൻ ഫയർഫോഴ്സിലും പൊലീസിലും വിവരമറിയിച്ചു. ഫയർഫോഴ്സ് സംഘവും പൊലീസും നാട്ടുകാരും ചേർന്ന് രണ്ടുമണിക്കൂറിനുള്ളിൽ തീയണച്ചു. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. ഏകദേശം രണ്ടു കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് സ്ഥാപന ഉടമ പറയുന്നു.


Post a Comment

Previous Post Next Post