മാനന്തവാടിയിൽ ജോലിക്കിടെ ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

 


മാനന്തവാടി: മാനന്തവാടിയിൽ ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ് ദാരുണാന്ത്യം. കല്യാണത്തും പള്ളിക്കൽ മഹല്ലിൽ താഴെ ഭാഗം ചേമ്പിലോട് ജംഗ്ഷനിൽ താമസിക്കുന്ന എടവെട്ടൻ ജാഫർ ആണ് മരിച്ചത്. ഇദ്ദേഹത്തിന് 42 വയസ്സായിരുന്നു. മാനന്തവാടി നഗരത്തിലെ ചുമട്ടുതൊഴിലാളിയാണ്. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ കുഴഞ്ഞു വീഴുകയാണ് മരണത്തിന് കാരണമായത്. അമ്മദാണ് പിതാവ്. മാതാവ് ആസിയ, ഭാര്യ നജ്മത്ത്, ഇർഫാൻ രിഫാ റിഫാ എന്നിവർ മക്കളാണ്.Post a Comment

Previous Post Next Post