പാലക്കാട് അത്തിക്കോട് വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിപാലക്കാട്: പൊൽപ്പുള്ളിക്ക് സമീപം അത്തിക്കോട് വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പനയൂർ അത്തിക്കോട് പൂളക്കാട് കൃഷ്ണൻകുട്ടിയുടെ ഭാര്യ വത്സല ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് വീട്ടിനുള്ളിൽ വത്സലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസ് ജീവനക്കാർ ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യക്ക് കാരണമെന്ന് കാണിച്ച് വീട്ടുകാർ പൊലീസിന് പരാതി നൽകി.


ചായക്കട തൊഴിലാളിയാണ് വത്സല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ മൈക്രോ ഫിനാൻസ് സംഘങ്ങളിൽ നിന്ന് കടം വാങ്ങിയിരുന്നു. പലപ്പോഴും തിരിച്ചടവ് മുടങ്ങി. പിന്നാലെ മൈക്രോ ഫിനാൻസ് സംഘങ്ങൾ വീട്ടിലും ചായക്കടയിലും മാറി മാറി എത്തി ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാർ പറയുന്നു. ഇതിൽ ഏറെ അസ്വസ്ഥയായിരുന്നു വത്സല. അതേസമയം, പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും ചിറ്റൂർ പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post