ആലപ്പുഴയിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

 


ആലപ്പുഴ തിരുവമ്പാടിയിൽ ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. 65 കാരി ലിസിയാണ് കൊല്ലപ്പെട്ടത്. 72 വയസ്സുള്ള ഭർത്താവ് പൊന്നപ്പൻ കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു. ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയ് പലതവണ ഡോർ ബെൽ അടിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് ഇയാൾ അയൽക്കാരെ വിവരമറിയിച്ചു. അയൽവാസികൾ പിൻവാതിൽ തുറന്ന് നോക്കിയപ്പോൾ വീടിനുള്ളിൽ ഇരുവരെയും കണ്ടത്. ലിസമ്മയുടെ തലയ്ക്ക് മുറിവുകളുണ്ട്. ഭർത്താൻ പൊന്നപ്പൻ കൈ ഞരമ്പും കാൽ ഞരമ്പും മുറിച്ച നിലയിലായിരുന്നു.

Post a Comment

Previous Post Next Post